09:09am 14 November 2026
NEWS
വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ പിടിയിൽ
14/11/2026  07:37 AM IST
nila
വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ പിടിയിൽ

 

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സീനിയർ ഡോക്ടർ കസ്റ്റഡിയിൽ. ഡോ. വിനുവിനെയാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി കുമാരപുരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രോഗിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷിച്ച് സീനിയർ ഡോക്ടറുടെ കാബിനിലെത്തിയപ്പോഴാണ് അതിക്രമശ്രമമുണ്ടായതെന്നാണ് പരാതി. ഹൗസ് സർജൻസി ചെയ്യുന്ന യുവ ഡോക്ടറെ മുറിക്കുള്ളിൽവച്ച് കടന്നുപിടിച്ചെന്നാണ് മൊഴി.

സംഭവത്തിന് പിന്നാലെ നിലവിളിച്ചുകൊണ്ട് മുറിയിൽനിന്ന് പുറത്തേക്ക് ഓടിയ വനിതാ ഡോക്ടർ സഹപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അവരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയിൽ കേസെടുത്തതോടെ ഡോ. വിനു ഒളിവിൽ പോയി.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചയോടെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img